Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

007 – ഭാഗവതപരിവ്രജനം

4100 Views | 1 year ago

താമരപ്പൂ നമ്മുടെ ജീവിതത്തിലും സംസ്കാരത്തിലും സ്തുതിയിലും വളരെയധികം സ്വാധീനംചെലുത്തീട്ടുണ്ട്. മനുഷ്യനു സ്വതവേ താമരയോടു താത്പര്യം കുറവാണ്. മണം ഇല്ലെങ്കിലും, താമരപ്പൂവ് പൂജയ്ക്കു വിശേഷപ്പെട്ടതാണ്.

മനുഷ്യൻ കുളിച്ചു വെടുപ്പാകുന്ന കുളത്തിലെ ചെളിയിലാണ് താമര വളരുന്നുവരുന്നത്. തന്നിൽ പടിയുന്ന ആ ചെളിയെ സുന്ദരപുഷ്പമായി മാറ്റാൻ കഴിയുന്ന വിശേഷപ്പെട്ട ശക്തി ജലത്തിനുള്ളിൽ ഒളിഞ്ഞിരിയ്ക്കുന്നു. ഇതു മനസ്സിലാക്കാൻ ബുദ്ധിസാമർത്ഥ്യമുള്ള മനുഷ്യനു സാധിയ്ക്കുന്നില്ല, ആ വൈശിഷ്ട്യം ഗ്രഹിച്ചു താമരപ്പൂ പറിച്ചെടുത്ത് ഉപയോഗിയ്ക്കാനും തോന്നാത്തത് എത്ര ശോചനീയം!

സർവ യജ്ഞങ്ങളുടേയും പതിയാണ് മഹാവിഷ്ണു. ആ പരമാത്മതത്ത്വംതന്നെയാണ് വിശ്വമായി പ്രകാശിയ്ക്കുന്നത്. വിഷ്ണുവിന്‍റെ സഹസ്രനാമം സാധാരണക്കാർക്കുപോലും പാടാവുന്നതും, സർവാഭീഷ്ടങ്ങളും പ്രദാനംചെയ്യുന്നതുമാണ്.

ആർ തന്‍റെ ഉൾബലംകൊണ്ട് മനസ്സിനെ ജയിയ്ക്കണമെന്നു വിചാരിയ്ക്കുന്നുവോ, ആർ ശ്രീഹരിയെ ഹൃദയത്തിൽ നിറുത്തിക്കൊണ്ട് വീട്ടിൽനിന്നും പുറത്തു കടക്കുന്നുവോ, ആദർശപൂർണമായ മാർഗം സ്വീകരിയ്ക്കുന്ന അവനാണ് നരോത്തമൻ.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

Verses discussed:
Srimad Bhagavatam 1.8.21, 1.8.22, 1.12.30, 1.13.22, 1.13.25,
1.13.26, 1.18.18, 1.18.31, 1.18.33, 1.18.41
Raghuvamśa 1.8

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • Poetry to purify the Mind

    Swami Bhoomananda Tirtha

  • Zenith of Devotion - Day 1

    Ma Gurupriya

  • Zenith of Devotion - Day 2

    Ma Gurupriya

  • Zenith of Devotion - Day 3

    Ma Gurupriya

All audio resources arrow-round
end
arrow-icon