Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

011 – ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

3508 Views | 3 years ago

പരമാത്മാ ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ല; എന്നാൽ നമ്മുടെ ഉൾത്തലത്തിൽ ആ പ്രഭാവത്തെ ഉള്ളുകൊണ്ടുതന്നെ ഉണരാൻ സാധിയ്ക്കും. ആ ഉൾശക്തി കൊണ്ടുതന്നെ നമ്മുടെ മനസ്സിനെ സദാ ഉയർത്തണം. വാക്കിലോ, പെരുമാറ്റത്തിലോ താൻ, തന്നെ ഒരിയ്ക്കലും താഴ്ത്തിക്കെട്ടരുത്. താൻതന്നെയാണ് തന്‍റെ ബന്ധുവും ശത്രുവും. ദേഹം പരിമിതമെങ്കിലും, മനസ്സുകൊണ്ട് നാം ലോകത്തെ വെല്ലുന്നവരാണ്. മനുഷ്യനെ ഭയം നീക്കി, ആത്മധൈര്യം തുളുമ്പുന്നവനാക്കാൻ ഉതകുന്നതാണ് അധ്യാത്മം.

ഖട്വാംഗൻ, തനിയ്ക്ക് ഇനി ഒരു മുഹൂർത്തംമാത്രമേ ആയുസ്സുള്ളൂവെന്ന് അറിഞ്ഞവുടൻ, എല്ലാം മായതന്നെ എന്നു പറഞ്ഞ്, സർവ്വവും വിട്ട്, അന്തരാത്മാവിൽ ലയിച്ചിരുന്നു. ഈശ്വരൻ സർവയിടത്തും പരിലസിയ്ക്കുന്നുവെന്ന തോന്നലും വിചാരവുമാണ് അദ്ദേഹത്തിനു ചെറുപ്പം മുതല്ക്കേ ഉണ്ടായിരുന്നത്. ഉറക്കം, ഉണർവിന്‍റെ ഉദ്ഭവസ്ഥാനമാണ്, ശൂന്യമല്ല. ജാഗ്രദവസ്ഥയിൽ ഉള്ളതൊക്കെ അതുതന്നെയാണ് എന്നു പറഞ്ഞു ഖട്വാംഗൻ ബ്രഹ്മസ്ഥിതി പ്രാപിച്ചു. മനസ്സിനെ അതിന്‍റെ ചാഞ്ചല്യം നീങ്ങി, കുറച്ചു നേരം ഉദ്ദിഷ്ടസ്ഥാനത്തു നിറുത്തണമെന്നുണ്ടെങ്കിൽ, നമ്മളും തത്ത്വവിചാരശീലം വളർത്തിയെടുക്കണം.

സ്വാമിജി പറയുന്നു അവസാന നിമിഷം വന്നടുത്താൽ നാം പൂർണമായി നിർഭയരാകണം. മൃത്യു അത്യന്തവിസ്മൃതിമാത്രമാണ്. മരണംവരെയാണ് ആവലാതി, മരണം പരമസുഖമാണ്. എല്ലാറ്റിന്‍റെയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണ്. ബ്രഹ്മത്തെ സൂചിപ്പിയ്ക്കുന്നതാണ് മൂന്നു മാത്രങ്ങളുള്ള ഓംകാരം. ഈ മൂന്നു സ്വരങ്ങൾക്കുള്ളിലാണ് മനുഷ്യൻ സമ്പാദിച്ച എല്ലാ അറിവും. ഓംകാരം ചൊല്ലിയാൽ ഉടൻ മനസ്സ് ആത്മാഭിമുഖമാകും, ശാന്തമാകും. ഇതു കൊണ്ട് ഉള്ളിലുള്ള നിമജ്ജനമാണ് നടക്കുന്നത്.

നമ്മുടെ പ്രതിദിനവൃത്തികളിൽ ധ്യാനത്തിനു പ്രത്യേകസ്ഥാനം കൊടുക്കണം. ലോകവിചാരങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിയ്ക്കുന്ന മനസ്സിനെ, ബുദ്ധിയുടെ സഹായത്താൽ ആത്മവിചാരത്തിലേയ്ക്കു നയിച്ചു ശാന്തമാക്കണം. ശേഷം, അതിനേയും വിട്ട് മനസ്സിനെ മെല്ലെ നിശ്ചിന്തത എന്ന അവസ്ഥയിൽ ഉറപ്പിച്ചു നിറുത്തണം. അപ്പോഴാണ് ആത്മാ സ്വയം വെളിപ്പെടുന്നത്. അതു ചിന്തകളുടെമാത്രമല്ല, സൃഷ്ടിയുടെതന്നെ ഉറവിടമാണ്. അതുതന്നെയാണ് മഹാവിഷ്ണുവെന്ന പരമതത്ത്വവും.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • Meditation and Beyond

    Swami Bhoomananda Tirtha

  • Thought is not different from the Mind

    Swami Bhoomananda Tirtha

  • Introspection for Self Realization

    Swami Bhoomananda Tirtha

  • Inner Purification through Introspection

    Swami Bhoomananda Tirtha

  • Desirelessness leads to a Peaceful Mind

    Swami Bhoomananda Tirtha

  • Transcend the Mind and Thought Processes through Meditation

    Swami Bhoomananda Tirtha

All audio resources arrow-round
end
arrow-icon