Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

020 – ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

5974 Views | 2 years ago

ഈശ്വരനെ സർവയിടത്തും കണ്ട് ആനന്ദഭരിതരായി, സ്നേഹമസൃണരായി, ഏവരേയും അനുഗ്രഹിച്ചുകൊണ്ടു ലോകംമുഴുവനും സഞ്ചരിയ്ക്കുന്നവരാണ് സനത്കുമാരന്മാർ. സഞ്ചാരമധ്യേ അവർ വൈകുണ്ഠത്തിലും എത്തിച്ചേർന്നു; എന്നാൽ കാവൽക്കാരായ ജയവിജയന്മാർ ആഗതരായ യോഗിവര്യന്മാരെ തടഞ്ഞു. സർവവ്യാപിയായ ചൈതന്യവിശേഷമാണ് മഹാവിഷ്ണു, പവിത്രമായ വിഷ്ണുധാമത്തിലെ കാവൽക്കാർക്കു ഭേദബുദ്ധി ഉളവായതുകണ്ട് അവർ ശപിച്ചു.

തന്‍റെ ഭൃത്യന്മാർ ചെയ്ത അവഹേളനം താൻ ചെയ്തതിനു തുല്യമാണെന്നു പറഞ്ഞ മഹാവിഷ്ണു, ജയവിജയന്മാരുടെ അജ്ഞാനം നീങ്ങാൻ വേണ്ടി ശപിച്ച സനത്കുമാരന്മാരെ പ്രശംസിച്ചു. വിഷ്ണു പറയുന്നു: എന്‍റെ നാമങ്ങൾ, അതു ചൊല്ലുന്നവരുടെ മനസ്സിനു ശുദ്ധിയും, ബുദ്ധിയ്ക്കു തെളിച്ചവും പ്രദാനംചെയ്യുന്നു. ശ്വപചനെപ്പോലും പരിശുദ്ധനാക്കുന്ന കീർത്തിയുണ്ട് എനിയ്ക്ക്; എന്നാൽ ഈ കീർത്തിയുണ്ടാക്കിത്തരുന്നതു നിങ്ങളെപ്പോലുള്ള പരമഹംസന്മാരാണ്.'

തപസ്സു ചെയ്തും, കാര്യങ്ങളുടെ ഗുണദോഷങ്ങൾ മനസ്സിലാക്കിയും, എല്ലാറ്റിന്‍റെയും ഉറവിടമായ പരമാത്മചൈതന്യത്തിൽ മുങ്ങിക്കുളിച്ചു വിഹരിയ്ക്കുന്നവരാണ് പരമഹംസന്മാർ. അവരാണ് ജനങ്ങളെ പരമതത്ത്വത്തെ ഉദ്ബോധിപ്പിച്ച്, എന്‍റെ കീർത്തിയേയും യശസ്സിനേയും പോഷിപ്പിയ്ക്കുന്നത്. ഈ കീർത്തിയ്ക്കു മാലിന്യം വരുത്താൻ പുറപ്പെട്ടാൽ, അതെന്‍റെ സ്വന്തം കയ്യാണെങ്കിൽപ്പോലും, ഞാൻ മുറിച്ചു കളയും.'

വിഷ്ണു തുടരുന്നു പരമാത്മതത്ത്വത്തിലും വേദാന്തവാക്യങ്ങളിലും സദാ രമിയ്ക്കുന്നവരാണ് പരമഹംസന്മാർ. അവർക്കു ജീവിതത്തിൽ ഒരു ആവശ്യമോ അഭിലാഷമോ ഇല്ല. നിഷ്കിഞ്ചനന്മാരാണ് അവർ. ഒരുവിധത്തിലുമുള്ള അല്ലലോ അലട്ടോ ഇല്ലാതെ പരമസന്തോഷത്തിൽ വിഹരിയ്ക്കുന്ന നിങ്ങളിൽനിന്നാണ് എല്ലാവരേയും തീർഥീകരിയ്ക്കുന്ന കീർത്തി എനിയ്ക്കു ലഭിയ്ക്കുന്നത്. അങ്ങനെയുള്ള നിങ്ങൾ, എന്‍റെ ഭൃത്യന്മാരുടെ കല്മഷങ്ങളെല്ലാം തീർന്ന്, എത്രയും വേഗം അവർ എന്‍റെ സമക്ഷം എത്തിച്ചേരാൻ അനുഗ്രഹിയ്ക്കണം.' എത്ര വിജ്ഞാപകമാണ് ഈ സംവാദം. പരമഹംസന്മാർക്കേ ഇതു പ്രദാനം ചെയ്യാനാകൂ!

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Whatsapp: +91 8547960362
Verses: Will be pinned in the Comments section.

from the ashram diary

Audios

  • Zenith of Devotion - Day 1

    Ma Gurupriya

  • Zenith of Devotion - Day 2

    Ma Gurupriya

  • Zenith of Devotion - Day 3

    Ma Gurupriya

All audio resources arrow-round
end
arrow-icon